കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്ന് ഫയാസിന്റെ പരാതി

Posted on: September 25, 2013 4:51 pm | Last updated: September 27, 2013 at 10:56 pm

fayasകൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഫയാസ്. കോടതിയില്‍ ഹാജറാക്കിയപ്പോഴാണ് ഫയാസ് ഇക്കാര്യം പറഞ്ഞത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഫയാസ് ഉന്നയിച്ചത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘം തന്നെ ക്രൂരമായി മര്‍ദിച്ചുവെന്ന് ഫയാസ് പറഞ്ഞു. നഗ്നനാക്കി മര്‍ദിച്ചു. ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. മര്‍ദിച്ചാണ് തന്റെ മൊഴി ഒപ്പിട്ടു വാങ്ങിയതെന്നും ഫയാസ് കോടതിയില്‍ പറഞ്ഞു. മൊഴി രഹസ്യമായി രേഖപ്പെടുത്തണമെന്ന് ഫയാസിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ രഹസ്യ മൊഴി അനുവദിക്കാനാവില്ലെന്നും പരാതി എഴുതി നല്‍കിയാല്‍ മതിയെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്. തുടര്‍ന്ന് കോടതിയില്‍ വെച്ചു തന്നെ പരാതി എഴുതി നല്‍കി.http://107.161.185.91/archive/2013/09/25/56374.html