ലളിത് മോഡിക്ക് ബിസിസിഐയുടെ ആജീവനാന്ത വിലക്ക്

Posted on: September 25, 2013 3:06 pm | Last updated: September 25, 2013 at 4:27 pm

lalith modiചെന്നൈ: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ബിസിസിഐയാണ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.

ചെന്നൈയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. അരുണ്‍ ജയ്റ്റ്‌ലി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടങ്ങിയ അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് ബിസിസിഐ ചുമതലയില്‍ നിന്നു തല്‍ക്കാലത്തേക്ക് മാറിനില്‍ക്കുന്ന ശ്രീനിവാസന്റെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്. 2008 മുതല്‍ 2010 വരെയുള്ള ഐപിഎല്ലുകളില്‍ ലളിത് മോഡി സാമ്പത്തിക ക്രമക്കേടുകള്‍ കാണിച്ചുവെന്നാണ് ആരോപണം.