സംസ്ഥാന ഭരണത്തില്‍ അധോലോക സംഘത്തിന് സ്വാധീനമെന്ന് വിഎസ്

Posted on: September 25, 2013 2:12 pm | Last updated: September 25, 2013 at 3:09 pm

vs4തിരുവനന്തപുരം: സംസ്ഥാന ഭരണത്തില്‍ അധോലോക സംഘത്തിന് സ്വാധീനമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് ഉന്നത സംഘവുമായി ബന്ധമുണ്ടെന്നും വിഎസ് ആരോപിച്ചു. നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് വിഎസിന്റെ പ്രതികരണം.
അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഇതിനിടെ സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎക്ക് കൈമാറണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് പ്രതികരിച്ചു.