ലീഗ് പ്രഖ്യാപനം ജനം പുഛിച്ച് തള്ളും: യൂത്ത് കോണ്‍ഗ്രസ്

Posted on: September 25, 2013 12:28 am | Last updated: September 25, 2013 at 12:28 am

മാനന്തവാടി: വയനാട് പാര്‍ലമെന്റ് മണ്ഡലം ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിഷയിച്ചത് ലീഗിന്റെ കഴിവ് കൊണ്ടാണെന്ന വാദം ജനം പുഛിച്ച് തള്ളുമെന്ന് യൂത്ത് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ ലീഗ് വെല്ലു വിളിക്കുകയാണ്.
ലീഗ് കോണ്‍ഗ്രസിനോട് പെരുമാറുന്നത് പോലെ കോണ്‍ഗ്രസ് തിരിച്ച് പെരുമാറാത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അന്തസുള്ളതു കൊണ്ടാണ്. ലീഗ് നേതാക്കള്‍ ഉച്ചഭാഷിണിക്ക് മുമ്പില്‍ ലോക വിവരക്കേട് പുലമ്പുകയാണ്. ലീഗ് നേതാക്കന്‍മാരുടെ വാക്കുകള്‍ ഭ്രാന്തന്‍മാരുടെ വാക്കുകളായി മാത്രമേ ജനം കാണുമെന്നും യുത്ത് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന് കേരള രാഷ്ട്രീയത്തില്‍ എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് കോണ്‍ഗ്രസുകാര്‍ക്ക് നന്നായറിയാം. ലീഗ് ജാതി മത ശക്തികളുടെ ചുവട് പിടിച്ച് മുമ്പോട്ടുപോകുകയാണെന്നും കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ ലീഗ് വളര്‍ന്നിട്ടിശല്ലന്നും യൂത്ത് കോണഗ്രസ് പറഞ്ഞു. യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് സി ബി ആശാരിയോട്ടില്‍ അധ്യക്ഷത വഹിച്ചു. എ എം നിശാന്ത്, ധനേഷ് വാര്യര്‍, ബിനോയി, ഡൊമനിക് എന്നിവര്‍ സംസാരിച്ചു.