എസ് വൈ എസ് ആദര്‍ശ സമ്മേളനം: സംഘാടക സമിതിയായി

Posted on: September 25, 2013 12:19 am | Last updated: September 25, 2013 at 12:19 am

കോഴിക്കോട്: എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അടുത്ത മാസം നാലിന് കോഴിക്കോട്ട് നടത്തുന്ന ആദര്‍ശ സമ്മേളനം ചരിത്ര സംഭവമാക്കുന്നതിന് സംഘാടക സമിതി രൂപവത്കരിച്ചു. സമൂഹത്തില്‍ അധാര്‍മിക പ്രവര്‍ത്തനങ്ങളും വൈകാരിക ചിന്തകളും വളര്‍ത്തുന്ന ഛിദ്രശക്തികള്‍ക്കെതിരെ ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യവുമായാണ് സമ്മേളനം നടത്തുന്നത്. ഇത് വിജയിപ്പിക്കുന്നതിന് വിപുലമായ പദ്ധതികള്‍ക്ക് സുന്നി സംഘകുടുംബ കണ്‍െവന്‍ഷന്‍ രൂപംനല്‍കി.
പ്രൊഫ. എ കെ അബ്ദുല്‍ ഹമീദാണ് സംഘാടക സമിതി ചെയര്‍മാന്‍. വി എം കോയ മാസ്റ്റര്‍, ആലിക്കുട്ടി ഫൈസി, ശുക്കൂര്‍ സഖാഫി, ജി അബൂബക്കര്‍, ഇ യഅ്കൂബ് ഫൈസി (വൈസ് ചെയര്‍.), സി എച്ച് റഹ്മത്തുല്ല സഖാഫി (ജന. കണ്‍.), മുഹമ്മദലി സഖാഫി വള്ളിയാട്, നാസര്‍ സഖാഫി അമ്പലക്കണ്ടി, മുഹമ്മദലി കിനാലൂര്‍, സലീം അണ്ടോണ (കണ്‍.), കീലത്ത് മുഹമ്മദ് മാസ്റ്റര്‍ (ട്രഷ.) എന്നിവരടങ്ങുന്ന 101 സ്വാഗതസംഘമാണ് രൂപവത്കരിച്ചത്.
സബ് കമ്മിറ്റികള്‍: ലൈറ്റ് ആന്‍ഡ് സൗണ്ട് സ്റ്റേജ്.- ബശീര്‍ മുസ്‌ലിയാര്‍ (ചെയര്‍.), ബിച്ചു മാത്തോട്ടം (കണ്‍.). ഗ്രൗണ്ട്, നഗരം- അബ്ദുല്‍ ഗഫൂര്‍ ഹാജി (ചെയര്‍.) ഇല്ല്യാസ് എലത്തൂര്‍ (കണ്‍.). സാമ്പത്തികം- ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി (ചെയര്‍), ത്വാഹാ തങ്ങള്‍ സഖാഫി (കണ്‍.). പ്രസ്സ് ഇന്‍ഫര്‍മേഷന്‍- എസ് ശറഫുദ്ദീന്‍ (ചെയര്‍.), നാസര്‍ ചെറുവാടി (കണ്‍.). പ്രചാരണം- സലീം അണ്ടോണ (ചെയര്‍.), കബീര്‍ എളേറ്റില്‍ (കണ്‍.), വളണ്ടിയര്‍- ശക്കീര്‍ ഹുസൈന്‍ (ക്യാപ്റ്റന്‍), ഹമീദ് ഒളവണ്ണ (വൈസ് ക്യാപ്റ്റന്‍) എന്നിവരെയും തിരഞ്ഞെടുത്തു.
കണ്‍വെന്‍ഷനില്‍ മജീദ് കക്കാട്, സി എച്ച് റഹ്മത്തുല്ല സഖാഫി, വി എം കോയ മാസ്റ്റര്‍, അലവി സഖാഫി, നാസര്‍ സഖാഫി അമ്പലക്കണ്ടി, മുഹമ്മദലി സഖാഫി വള്ളിയാട്, സലീം അണ്ടോണ പ്രസഗിച്ചു.
സ്വാഗതസംഘത്തിന്റെ പ്രഥമ യോഗം ഇന്ന് വൈകുന്നേരം നാലിന് സമസ്ത ഇസ്‌ലാമിക് സെന്ററില്‍ നടക്കുമെന്ന് ചെയര്‍മാന്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദും ജന. കണ്‍വീനര്‍ സി എച്ച് റഹ്മത്തുല്ല സഖാഫിയും അറിയിച്ചു.