Connect with us

Palakkad

'മൃദു'വുമായി മൃദംഗവിദ്വാന്‍ രാമകൃഷ്ണന്‍

Published

|

Last Updated

പാലക്കാട്: സംഗീതലോകത്ത് പുതിയൊരു വാദ്യോപകരണവുമായി കുഴല്‍മന്ദംരാമകൃഷ്ണന്‍.തുടര്‍ച്ചയായി 500 മണിക്കൂര്‍ മൃദംഗം വായിച്ച് ഗിന്നസ് ബുക്കില്‍ കയറിയ കുഴല്‍മന്ദം രാമകൃഷ്ണന്‍ പുതിയ തലമുറക്ക് സമര്‍പ്പിക്കാനായി “മൃദു”വെന്ന എട്ട് വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് മൃദു എന്ന സംഗീതോപകരണം രാമകൃഷ്ണന്‍ നിര്‍മിച്ചത്.
സംഗീതോപകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. സംഗീതക്കച്ചേരികള്‍ക്ക് അവിഭാജ്യഘടകമായ ശുദ്ധ മൃദംഗത്തിന്റെ പുതിയ രൂപമാണിതെന്ന് രാമകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
കച്ചേരികളില്‍ മൃദംഗം താഴെവെച്ചാണ് വായിക്കുക. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച “മൃദു” കഴുത്തിലിട്ട് വായിക്കാം. പുതിയ തലമുറയെ ഏറെ ആകര്‍ഷിക്കുന്ന ഫ്യൂഷനും മറ്റു കലാലയങ്ങളിലെ പരിപാടികള്‍ക്കും ഇത് മൃദംഗത്തിന് പകരമായി ഉപയോഗിക്കാം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് അനുസൃതമായി ശ്രുതിയില്‍ മാറ്റമുണ്ടാവില്ല.
പാരമ്പര്യരീതിയില്‍ ഒറ്റത്തടിയില്‍ നിര്‍മിക്കുന്ന മൃദംഗങ്ങള്‍ക്ക് 14 കിലോയിലധികം ഭാരമുണ്ടാവും. മൃദുവിന്റെ ഭാരം ഏഴ് കിലോ മാത്രം. ഫൈബര്‍, സ്റ്റീല്‍, തുകല്‍, മരം എന്നിവ പ്രധാന അസംസ്‌കൃത വസ്തുക്കളായ ഇതിന് വയര്‍ലസ് മൈക്ക് സിസ്റ്റý്. ഇടംതലയിലും വലംതലയിലും സ്റ്റീല്‍ റാഡ് ഘടിപ്പിച്ച് ബോള്‍ട്ടിട്ട് മുറുക്കിയാണ് മൃദുവില്‍ ശ്രുതി ക്രമീകരിക്കുന്നത്. വയര്‍ലസ് മൈക്ക് സിസ്റ്റം ഉള്‍പ്പെടെ പന്തീരായിരം രൂപയാണ് ചെലവെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.
പാലക്കാട് മണി അയ്യരും മാവേലിക്കര കൃഷ്ണന്‍കുട്ടി നായരും അടക്കമുള്ള മൃദംഗ വിദ്വാന്‍മാര്‍ പങ്കാളികളായ കര്‍ണാടക സംഗീതകച്ചേരികളുടെ ഉപാസകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യത കുറവാണെന്ന തിരിച്ചറിവോടെതന്നെയാണ് രാമകൃഷ്ണന്‍ പുതിയ വാദ്യോപകരണം നിര്‍മിച്ചത്.
കച്ചവട ലക്ഷ്യത്തോടെ ഇത് നിര്‍മിക്കില്ലെന്ന് അറിയിച്ച അദ്ദേഹം കര്‍ണാടക സംഗീത കച്ചേരികളില്‍ ഒരിക്കല്‍പോലും ഇത് പരീക്ഷിക്കില്ലെന്നും വ്യക്തമാക്കി. എന്നാല്‍, മൃദംഗത്തിന് പകരക്കാരനാവാന്‍ മൃദുവിന് കഴിയും.
മൃദു വാദ്യോപകരണം നിര്‍മിക്കുന്നതിന് അരുണ്‍മോഹന്‍, മണിതലശേരി, രതീഷ്, സുരേഷ്, ജോണ്‍സണ്‍, സുരേന്ദ്രന്‍ ദുബൈ, ഗായത്രിദേവി കാനഡ, നിജാം എന്നിവരുടെ സഹായവും വിസ്മരിക്കപ്പെടാത്തക്കതാണെന്ന് അദ്ദേഹം പറഞ്ഞു.