മുംബൈ ഭീകരാക്രമണം: പാക് ജുഡീഷ്യല്‍ കമ്മീഷന്‍ മുംബൈയിലെത്തി

Posted on: September 24, 2013 2:14 pm | Last updated: September 24, 2013 at 4:17 pm

pak judisial commissionമുംബൈ: മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാക് ജുഡീഷ്യല്‍ കമ്മിഷന്‍ മുംബൈയിലെത്തി. ഏഴംഗ സംഗമാണ് മുംബൈയില്‍ തെളിവെടുപ്പിന് എത്തിയത്. മുംബൈ ചീഫ് ജുഡീഷ്യല്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ വച്ചാണ് സംഘം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നത്. മുഖ്യപ്രതി തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ്, ആക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം   ചെയ്ത ഡോക്ടര്‍മാര്‍, ദൃക്‌സാക്ഷികള്‍ എന്നിവരില്‍ നിന്ന് കമ്മിഷന്‍ തെളിവെടുക്കും. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അസ്ഹര്‍ ചൗധിരിയാണ് സംഘത്തെ നയിക്കുന്നത്.