അബ്ദുന്നാസര്‍ മഅദനി സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

Posted on: September 24, 2013 2:23 pm | Last updated: September 24, 2013 at 2:23 pm
SHARE

Abdul_Nasar_Madani

ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസില്‍ അറസ്റ്റിലായ പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അസുഖങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന മഅ്ദനി മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജാമ്യം അനുവദിക്കണമെന്ന് നിരവധി തവണ കര്‍ണാടക കോടതിയില്‍ മഅദനി ആവശ്യപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കാത്തതിനാല്‍ തള്ളുകയായിരുന്നു. ബി ജെ പി സര്‍ക്കാറിന്റെ അതേ നിലപാടാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറും ഇക്കാര്യത്തില്‍ സ്വീകരിച്ചത്.
മഅ്ദനിയുടെ ജാമ്യക്കാര്യത്തില്‍ കര്‍ണാടക ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചിട്ടുണ്ട്.