ടൂറിസം മാനേജ്‌മെന്റില്‍ സൗജന്യ പരിശീലനം

Posted on: September 24, 2013 1:15 am | Last updated: September 24, 2013 at 1:15 am

കോഴിക്കോട്: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കാറ്ററിംഗ് ആന്‍ഡ് ടൂറിസം മാനേജ്‌മെന്റില്‍ സൗജന്യ പരിശീലനം. 18നും 25നുമിടയില്‍ പ്രായമുള്ള എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കോവളത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാറ്ററിംഗ് ആന്‍ഡ് മാനേജ്‌മെന്റില്‍ രണ്ട് മാസത്തെ പരിശീലനം നല്‍കും. പഠനോപകരണങ്ങള്‍, യൂനിഫോം, ഭക്ഷണം, 2000 രൂപ യാത്ര ബത്ത എന്നിവയും ലഭിക്കും.
താത്പര്യമുള്ളവര്‍ അടുത്തമാസം 17നകം ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍, നെഹ്‌റു യുവകേന്ദ്ര, മണക്കാട് പി ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 9995367395, 0471 2480283 .