Connect with us

Kozhikode

കാലിക്കറ്റ് സിന്‍ഡിക്കേറ്റ്: സര്‍ക്കാര്‍ പ്രതിനിധികളെ നാമനിര്‍ദേശം ചെയ്തു

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സെനറ്റ് പുനഃസംഘടിപ്പിക്കാതെ സിന്‍ഡിക്കേറ്റിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ നേരിട്ട് നാമനിര്‍ദേശം ചെയ്തു. മുസ്്‌ലിം ലീഗ് പ്രതിനിധികളായി ഫാറൂഖ് കോളജിലെ സോഷ്യാളജി അധ്യാപകന്‍ ആബിദ് ഹുസൈന്‍ തങ്ങള്‍, കോടഞ്ചേരി ഗവ. കോളജിലെ ആബിദ ഫാറൂഖ്, മുന്‍ പി എസ് സി അംഗം ഡോ. വി പി അബ്ദുല്‍ ഹമീദ്, കോണ്‍ഗ്രസ് പ്രതിനിധി റിട്ട.് പൊതു വിദ്യഭ്യാസ ഉപ ഡയറക്ടര്‍ സുപ്രന്‍, സോഷ്യലിറ്റ് ജനതാ പ്രതിനിധി അഡ്വ. രാജീവ് മന്നിശേരി എന്നിവരെയാണ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തത്.

ആകെ ആറ് പ്രതിനിധി സ്ഥാനങ്ങളാണുള്ളത്. അതില്‍ ഒരു സ്ഥാനത്തേക്ക് അംഗത്തെ നാമനിര്‍ദേശം ചെയ്തിട്ടില്ല. മുന്‍ നോമിനേറ്റഡ് സിന്റഡിക്കേറ്റ് അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്‍ എസ് പണിക്കരെ പരിഗണിക്കുന്നതില്‍ മുസ്്‌ലിം ലീഗിനുള്ള എതിര്‍പ്പാണ് ഒരു സീറ്റ് ഒഴിച്ചിടാന്‍ കാരണമെന്നാണ് സൂചന. നാമനിര്‍ദേശം ചെയ്യപ്പെട്ട അഞ്ച് അംഗങ്ങളും വൈസ് ചാന്‍സിലര്‍, പ്രോ. വൈസ് ചാന്‍സിലര്‍ ,ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെക്രട്ടറി എന്നിവരടക്കം ആറ് എക്‌സ് ഓഫീസിലെ 11 അംഗങ്ങളും പുതിയ സിന്‍ഡിക്കേറ്റിലുണ്ട്. സെനറ്റ് പുനഃസംഘടിപ്പിച്ച് തിഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കേറ്റ് വരുന്നതുവരെ ഈ അംഗങ്ങള്‍ സര്‍വകലാശാലയുടെ ഭരണം നിര്‍വഹിക്കും. സെനറ്റിലേക്ക് 18 അംഗങ്ങളെ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യേണ്ടതുമുണ്ട്. എന്നാല്‍ ഇന്നലെ പ്രതീക്ഷിച്ച പോലെ ഗവര്‍ണറുടെ ഭാഗത്തു നിന്ന് സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഉണ്ടായില്ല. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ചുള്ള നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്. സിന്‍ഡിക്കേറ്റിലേക്ക് സര്‍ക്കാര്‍ നാമനിര്‍േശം ചെയ്ത ഡോ. വി പി അബ്ദുല്‍ ഹമീദിനെ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ലീഗ് നേരത്തെ പരിഗണിച്ചിരുന്നു. എന്നാല്‍ വിവാദമായതിനെ തുടര്‍ന്ന് ലീഗ് നേതൃത്വം നീക്കം ഉപേക്ഷിക്കുകയായിരുന്നു.

 

Latest