സലീം രാജിന്റെ ജാമ്യാപേക്ഷ; വിധി നാളെ

Posted on: September 24, 2013 12:59 am | Last updated: September 24, 2013 at 12:59 am

കോഴിക്കോട്: യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ഉള്‍പ്പടെയുള്ള ഏഴ് പേരുടെ ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ നാളത്തേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ഈമാസം പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. കാരിക്കാംകുളത്ത് വെച്ച് യുവാവ് സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് സംഘം ഇവരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.