പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്തിയെന്ന്

Posted on: September 24, 2013 12:02 am | Last updated: September 24, 2013 at 12:16 am

feverലണ്ടന്‍: പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ പുതിയ വാക്‌സിന്‍ കണ്ടെത്തിയതായി ശാസ്ത്രഞ്ജര്‍. ഇന്‍ഫഌവന്‍സ വൈറസ് പരത്തുന്ന രോഗങ്ങളെയാണ് വാക്‌സിന്‍ പ്രതിരോധിക്കുക. ഓരോ തവണയും പ്രതിരോധശേഷി ആര്‍ജിക്കുന്ന വൈറസിനെ വാക്‌സിന്‍ മൂലം പ്രതിരോധിക്കുക പ്രയാസമായിരുന്നു. എന്നാല്‍ ഇന്‍ഫഌവന്‍സ വൈറസിനെ കാര്യമായി തന്നെ ചെറുക്കാന്‍ ശേഷിയുള്ളതാണ് പുതിയ വാക്‌സിനെന്ന് ഗവേഷകര്‍ പറഞ്ഞു. ലണ്ടനിലെ ഇംപീരിയല്‍ കോളജ് അധികൃതരാണ് ഫഌ വൈറസിന്റെ ബ്ലൂ പ്രിന്റ് കണ്ടെത്തിയത്. നാച്വറല്‍ മെഡിസിന്‍ ജേര്‍ണലിലാണ് പുതിയ വാക്‌സിന്‍ സംബന്ധിച്ച ഗവേഷണ റിപ്പോര്‍ട്ടുള്ളത്.
പക്ഷിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ വാക്‌സിന്‍ സഹായകരമാകുമെന്ന് ഇംപീരിയല്‍ കോളജിലെ പ്രൊഫ. അജിത് ലാല്‍വാനി പറഞ്ഞു. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ ടി- കോശങ്ങളെ ഉത്തേജിപ്പിക്കുകയാണ് വാക്‌സിന്‍ ചെയ്യുന്നത്. വാക്‌സിന്‍ മൂക്കില്‍ സ്‌പ്രേ ചെയ്ത് നല്‍കുകയാണ് ചെയ്യുന്നത്. ശ്വാസകോശത്തിലൂടെ ഇത് ശരീരത്തിലെത്തും. പകര്‍ച്ചപ്പനിയുണ്ടായ കുട്ടികളില്‍ വാക്‌സിന്‍ നല്‍കിയതില്‍ അനുകൂല ഫലമാണുണ്ടായത്.

ALSO READ  ഡെങ്കിപ്പനി: ജാഗ്രത വേണം; അറിയേണ്ടതെല്ലാം