തേലക്കാട് ബസ് ദുരന്തം: പെരിന്തല്‍മണ്ണ മണ്ഡലം കെ.എം.സി.സി റിലീഫ് ഫണ്ട് രൂപീകരിച്ചു

Posted on: September 23, 2013 8:34 pm | Last updated: September 23, 2013 at 8:34 pm

പെരിന്തല്‍മണ്ണയ്ക്കടുത്ത് തേലക്കാട്ട് ബസ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങളെയും ചികിത്സയില്‍ കഴിയുന്നവരെയും സഹായിക്കുന്നതിനായി ദുബൈ കെ.എം.സി.സി പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ ദുരിതാശ്വാസ ഫണ്ടിന് രൂപം നല്‍്കി .ബസിന്റെ ഇന്‍ഷ്വറന്‍സ് പുതുക്കാത്തത് കാരണം ഇവരുടെ സാമ്പത്തിക സഹായവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.  ഈ സാഹചര്യത്തിലാണ് പെരിന്തല്‍മണ്ണ മണ്ഡലം കെ.എം.സി.സി ദുരിതബാധിതരെ സഹായിക്കുവാനുള്ള ദൗത്യവുമായി മുന്നോട്ട് വന്നത്. പരമാവധി സഹകരിക്കണമെന്ന്്് മണ്ഡലം പ്രസിഡന്റ്. ഹംസു കാവണ്ണയില്‍, ജന:സെക്രട്ടറി സമദ് ആനമങ്ങാട് എന്നിവര്‍ അറിയിച്ചു. ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് ഇ.ആര്‍ അലി മാസ്റ്റര്‍ ജന:സെക്രട്ടറി പി.വി.നാസര്‍ ,മണ്ഡലം ഭാരവാഹികളായ അബ്ദുള്ള ചെമ്മല,സക്കീര്‍ മേലാറ്റൂര്‍ ,ഷംസു ആനമങ്ങാട്,സക്കീര്‍ പാലത്തിങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്്് 0553201718 , 0556729810 എന്നീ നമ്പറുകളില്‍ ബന്ധപെടുക.