ന്യൂഡല്‍ഹി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അറസ്റ്റിലായ വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിക്കു ജാമ്യം. സ്‌പെഷല്‍ സി ബി ഐ കോടതിയാണ് ജഗന് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ ജാമ്യത്തുകയിലാണ് കോടതി ജാമ്യം അനുവദിച്ചത്.
2012 മെയ് 27 നായിരുന്നു ജഗന്‍ അറസ്റ്റിലായത്. അറസ്റ്റിലായ ശേഷം ആദ്യമായിട്ടാണ് ജഗന് ജാമ്യം ലഭിക്കുന്നത്. ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ജഗന്‍ കോടതിയുത്തരവിന്റെ പകര്‍പ്പുകള്‍ ജയിലിലെത്തിയാല്‍ ഉടന്‍ മോചിതനാകും. കഴിഞ്ഞ മെയില്‍ സുപ്രീംകോടതി ജഗന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
നാല് മാസത്തിനുള്ളില്‍ ജഗനെതിരായ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനും അന്ന് കോടതി സി ബി ഐയോട് നിര്‍ദേശിച്ചിരുന്നു. കഡപ്പയില്‍ നിന്നുള്ള ലോക്‌സഭാ എം പി കൂടിയാണ് ജഗന്‍.