തിരുവനന്തപുരം: പൊന്നാനിയിലും മലപ്പുറത്തും ലീഗ് ജയിച്ചത് കോണ്‍ഗ്രസ് സഹായത്തോടെയാണെന്നും യു ഡി എഫിനെ ജയിപ്പിക്കുന്നത് മുസ്‌ലിം ലീഗ് ഒറ്റയ്ക്കല്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ലീഗ് കോണ്‍ഗ്രസിനെ സഹായിച്ചതുപോലെ തിരിച്ചും സഹായിച്ചിട്ടുണ്ട്. മലബാറില്‍ സോഷ്യലിസ്റ്റ് ജനതയുടെ പിന്തുണയും യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് നിര്‍ണായക ഘടകമായിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞാല്‍ യു ഡി എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മുരളീധരന്‍ പറഞ്ഞു.