കാശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് സൈനികന്‍ മരിച്ചു

Posted on: September 23, 2013 2:37 pm | Last updated: September 23, 2013 at 2:37 pm
SHARE

MILITANTS_ATTACK_Bശ്രീനഗര്‍: ശ്രീനഗര്‍ നഗരത്തില്‍ തീവ്രവാദികളുടെ വെടിയേറ്റ് സി ആര്‍ പി എഫ് ജവാന്‍ മരിച്ചു. ഒരു സൈനികന് പരിക്കേറ്റു. നഗരത്തിലെ ഇക്ബാല്‍ പാര്‍ക്കിന് സമീപം രാവിലെ 10.25നാണ് ആക്രമണമുണ്ടായത്. തിരക്കുള്ള മാര്‍ക്കറ്റില്‍ ഷോപ്പിംഗിന് എത്തിയതായിരുന്നു സൈനികര്‍. രണ്ടംഗ തീവ്രവാദി സംഘമാണ് സൈനികര്‍ക്ക് നേരെ വെടിവെച്ചത്. ആക്രമണ സമയത്ത് സൈനികരുടെ കൈയില്‍ ആയുധമുണ്ടായിരുന്നില്ല.

ആക്രമണത്തെ തുടര്‍ന്ന് സ്ഥലത്ത് സൈന്യം കാവല്‍ ഏര്‍പ്പെടുത്തി. തീവ്രവാദികള്‍ക്കായി സി ആര്‍ പി എഫ് വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.