എ കെ അസ്സയിന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ്ദാനവും നടത്തി

Posted on: September 23, 2013 1:46 pm | Last updated: September 23, 2013 at 1:46 pm

കൊടുവള്ളി: പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന എ കെ അസ്സയിന്‍ മാസ്റ്ററുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കൊടുവള്ളി പ്രസ്‌ക്ലബ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളന അവാര്‍ഡ്ദാന പരിപാടി എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് സ്ഥാപക പ്രസിഡന്റായിരുന്ന എ കെ അസ്സൈന്‍മാസ്റ്ററുടെ സ്മരണാര്‍ഥം കൊടുവള്ളി പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ്, ജില്ലയിലെ പ്രാദേശിക പത്രപ്രവര്‍ത്തകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മാതൃഭൂമി പയ്യോളി ലേഖകന്‍ സി എം മനോജ് കുമാറിന് അഡ്വ. പി ടി എ റഹീം എം എല്‍ എ സമ്മാനിച്ചു. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ (ജോംവ) സംസ്ഥാന സെക്രട്ടറി കെ കെ എ ജബ്ബാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. നവീകരിച്ച പ്രസ്‌ക്ലബ് ഓഫീസ് ഉദ്ഘാടനം വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു.
2012ലെ പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡ് നേടിയ അശ്‌റഫ് വാവാട്, പത്രപ്രവര്‍ത്തകരുടെ മക്കളില്‍ നിന്ന് കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ സിറാജ് ദിനപത്രം കൊടുവള്ളി ലേഖകന്‍ ബഷീര്‍ ആരാമ്പ്രത്തിന്റെ മകള്‍ കെ റാഹിബ ഫൈറൂസ്, വക്കീല്‍ ബിരുദം നേടിയ എം മുഹമ്മദ് ഫിര്‍ദൗസ്, എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുര്‍റസാഖ് നിര്‍വഹിച്ചു. പ്രസ്‌ക്ലബിന് പുത്തൂര്‍ കൊയിലാട്ട് സയ്യിദ് കുഞ്ഞിസീതിക്കോയ തങ്ങള്‍ അനുവദിച്ച ഫര്‍ണിച്ചര്‍ സമര്‍പ്പണം മുന്‍ ഹജ്ജ് കമ്മിറ്റി അംഗം ടി പി സി മുഹമ്മദ് നടത്തി. അനീസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റസിയ ഇബ്‌റാഹിം (കൊടുവള്ളി), യു പി നഫീസ (കിഴക്കോത്ത്), സിന്ധുമോഹന്‍ (മടവൂര്‍), കെ എം കോമളവല്ലി (ഓമശ്ശേരി), കേരള ജേര്‍ണലിസ്റ്റ് അദര്‍ മീഡിയ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ജോസഫ് തിരുവനന്തപുരം, ജില്ലാ പഞ്ചായത്തംഗം പി ടി എം ഷറഫുന്നീസ ടീച്ചര്‍, സി എം മനോജ്കുമാര്‍, അഷ്‌റഫ് വാവാട്, കെ കെ ഷൗക്കത്ത് പ്രസംഗിച്ചു.