സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി

Posted on: September 23, 2013 12:48 pm | Last updated: September 23, 2013 at 1:42 pm
SHARE

adharന്യൂഡല്‍ഹി: സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി. ആധാര്‍ കാര്‍ഡ് റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് പരമോന്നതകോടതിയുടെ പരാമര്‍ശം. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ നല്‍കരുത്. മറ്റു തിരിച്ചറിയില്‍ കാര്‍ഡുകള്‍ ഇല്ലാത്ത സാധാരണ ജനങ്ങള്‍ക്കാണ് കാര്‍ഡ് നല്‍കേണ്ടതെന്നും കോടതി പറഞ്ഞു.

അടുത്തിടെ പാചകവാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിക്ക് തിരിച്ചടിയായിരിക്കുകയാണ് സുപ്രീംകോടതിയുടെ പുതിയ നിരീക്ഷണം. ഹര്‍ജിയില്‍ വിശദാകരണം തേടി കോടതി കേന്ദ്രസര്‍ക്കാറിന് നോട്ടീസ് അയച്ചു.