തിരൂരും കുറ്റിപ്പുറവും മങ്കടയും ലീഗ് മറക്കരുതെന്ന് ആര്യാടന്‍

Posted on: September 23, 2013 11:45 am | Last updated: September 23, 2013 at 12:19 pm

aryadan_5തിരുവനന്തപുരം: തീരൂര്‍, കുറ്റിപ്പുറം, മങ്കട എന്നീ മണ്ഡലത്തിലെ തോല്‍വികള്‍ മുസ്‌ലീം ലീഗ് മറക്കരുതെന്ന് ആര്യാടന്‍ മുഹമ്മദ്. മഞ്ചേരിയിലെ തോല്‍വിക്കുപിന്നിലെ കാരണം എന്താണെന്ന് ലീഗ് അന്വേഷിക്കുന്നത് നന്നായിരിക്കും. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നത് ശരിയല്ലെന്നും ആര്യാടന്‍ പറഞ്ഞു.

ഇന്നലെ ലീഗിന്റെ ഒരു കണ്‍വെന്‍ഷനില്‍ ജയിച്ചത് കോണ്‍ഗ്രസാണെങ്കിലും പാറിയത് ലീഗിന്റെ കൊടിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.