മുഖ്യമന്ത്രിയെ സരിതക്കൊപ്പം കണ്ടെന്ന് ശ്രീധരന്‍നായരുടെ സത്യവാങ്മൂലം

Posted on: September 23, 2013 11:53 am | Last updated: September 25, 2013 at 9:34 am

mukyan_sreedharan-nair

കൊച്ചി: സരിതാ നായര്‍ക്കൊപ്പം താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചതായി ശ്രീധരന്‍നായര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സോളാര്‍ അന്വേഷണം ശരിയായ ദിശയിലല്ല. താന്‍ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു. മുഖ്യമന്ത്രിക്ക് പങ്കില്ല എന്ന് താന്‍ പറഞ്ഞിട്ടില്ല. എ ഡി ജി പിയുടെ സത്യവാങ്മൂലം കെട്ടിച്ചമച്ചതാണെന്നും ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചു.

മുഖ്യമന്ത്രിക്ക് പങ്കില്ല എന്ന് ശ്രീധരന്‍ നായര്‍ പറഞ്ഞു എന്നാണ് എ ഡി ജി പി സത്യവാങ്മൂലം നല്‍കിയത്.

സോളാര്‍ തട്ടിപ്പുകേസില്‍ താന്‍ 40 ലക്ഷത്തിന്റെ തട്ടിപ്പിന് ഇരയായി എന്നുപറഞ്ഞ് ശ്രീധരന്‍നായര്‍ മുന്നോട്ടുവന്നിരുന്നു. സരിതയുടെ കൂടെ താന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു എന്നും ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ എപ്പോഴും മുഖ്യമന്ത്രി ഇത് നിഷേധിക്കുകയായിരുന്നു.