Connect with us

Malappuram

പുലാമന്തോള്‍ പഞ്ചായത്ത് ഓഫീസ് ഇന്ന് മുതല്‍ താത്കാലിക കെട്ടിടത്തില്‍

Published

|

Last Updated

കൊളത്തൂര്‍: നിലവിലെ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങും.
ഓഫീസ് രേഖകളും ഫയലുകളും മറ്റും ഇവിടേക്ക് മാറ്റുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായി. സ്ഥലപരിമിതിയെ തുടര്‍ന്നാണ് നിലവിലെ കെട്ടിടം പൊളിച്ചുമാറ്റുന്നത്. 9000 ചതുരശ്ര അടിയില്‍ ഒരു കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോട് കൂടി മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഒരു വര്‍ഷത്തിനകം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
എന്നാല്‍ പൊളിച്ചുമാറ്റുന്നതില്‍ പുതിയ കെട്ടിടം ഉള്‍പ്പെടുത്തുന്നതിനെതിരെയും അടിയന്തര പ്രവൃത്തികള്‍ക്ക് ഫണ്ട് ചെലവഴിക്കാനില്ലാത്ത സാഹചര്യത്തില്‍ ഭീമമായ സംഖ്യ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. അതേ സമയം നിലവിലെ ഓഫീസില്‍ സൗകര്യകുറവ് ഉള്ളതിനാലാണ് കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ പറഞ്ഞു.