ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം: ബി ജെ പി

Posted on: September 22, 2013 7:20 pm | Last updated: September 22, 2013 at 7:20 pm

rajnath singhന്യൂഡല്‍ഹി: മുസാഫര്‍നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബി ജെ പി നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്.

കലാപത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. യു പി സര്‍ക്കാര്‍ കലാപം രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും മന്ത്രി അസം ഖാനെ അറസ്റ്റ് ചെയ്യണമെന്നും നേതാക്കള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി ജെ പി എം എല്‍ എമാരും സംഘത്തിലുണ്ടായിരുന്നു.

ALSO READ  മധ്യപ്രദേശില്‍ മുതിര്‍ന്ന ബി ജെ പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു