പി സി എഫ് ജിദ്ദ കമ്മറ്റിക്ക് പുതിയ ഭാരവാഹികള്‍

Posted on: September 22, 2013 6:50 pm | Last updated: September 22, 2013 at 6:50 pm

ജിദ്ദ: പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി നാലാം വാര്‍ഷിക ജനറല്‍ കണ്‍വന്‍ഷന്‍ 2013-2014 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി സിദ്ദിഖ് സഖാഫി മഞ്ഞപ്പൊടി 0502342885 (പ്രസിഡണ്ട്), അബ്ദുള്‍ റസാഖ് മാസ്റ്റര്‍ മമ്പുറം (ജനറല്‍ സെക്രട്ടറി), മുസ്തഫ പുകയൂര്‍ (ട്രഷറര്‍), ഉമര്‍ മേലാറ്റൂര്‍ (ഉപദേശക സമിതി ചെയര്‍മാന്‍) അബ്ദുല്‍ റശീദ് ഓയൂര്‍, മുസ്തഫ പുകയൂര്‍, ഇബ്രാഹിം കുട്ടി കരുനാഗപ്പള്ളി (വൈസ് പ്രസിഡണ്ടു്മാര്‍) ജാഫര്‍ മുല്ലപ്പള്ളി, മുസ്തഫ മലപ്പുറം, അബ്ദുള്‍ നാസര്‍ ചെമ്മാട്, ഇസ്മായില്‍ ത്വാഹ കാഞ്ഞിപ്പുഴ, ഹാഷിര്‍ മുറിയൂര്‍, ജമാല്‍ ആലപ്പുഴ (ജോയന്റ് സെക്രട്ടറിമാര്‍) കബീര്‍ വള്ളിക്കുന്ന്, അബ്ദുള്‍ റഊഫ് തലശ്ശേരി, അബ്ദുള്ള പട്ടാമ്പി (ഉപദേശക സമിതിയംഗങ്ങള്‍) പി എ മുഹമ്മദ് റാസി വൈക്കം (നാഷണല്‍ കമ്മറ്റി കണ്‍വീനര്‍) സുബൈര്‍ മൗലവി, ദിലീപ് താമരക്കുളം, ഉമര്‍ മേലാറ്റൂര്‍, ഇ എം അനീസ്, അബ്ദുള്‍ റഊഫ് തലശ്ശേരി, അന്‍സാര്‍ കരുനാഗപ്പള്ളി (നാഷണ. കമ്മറ്റിയംഗങ്ങള്‍) എന്നിവരെ കണ്‍വന്‍ഷന്‍ തെരഞ്ഞെടുത്തു.

ശറഫിയ്യ അല്‍റയാന്‍ പോളിക്ലിനിക്ക് ഓഡിറ്ററിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. അബ്ദുാസിര്‍ മഅ്ദനിയുടെ നീതി നിഷേധവും മനുഷ്യാവകാശ ലംഘനവും അവസാനിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരുമായി നേരില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട് സ്വാഗതാര്‍ഹമാണെ് അദ്ദേഹം പറഞ്ഞു. പി എ മുഹമ്മദ് റാസി വൈക്കം മുഖ്യ പ്രഭാഷണം നടത്തി, ഉമര്‍ മേലാറ്റൂര്‍ പവര്‍ത്തനസാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു, സിദ്ദീഖ് സഖാഫി ആമുഖ പ്രഭാഷണം നടത്തി, അബ്ദുള്‍ റസാഖ് മാസ്റ്റര്‍ സ്വാഗതവും മുസ്തഫ പുകയൂര്‍ നന്ദിയും പറഞ്ഞു.