കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ മുന്നേറ്റം മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃക: ജസ്റ്റിസ് സച്ചാര്‍

Posted on: September 22, 2013 6:41 pm | Last updated: September 22, 2013 at 6:41 pm

scahar-kmccദുബൈ: കേരള മുസ്‌ലിംഗളുടെ വിദ്യാഭ്യാസപരമായ മുന്നേറ്റം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും മഹത്തായ മാതൃകയാണെന്ന് പ്രഗല്‍ഭ നിയമജ്ഞനും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും സാമൂഹിക ചിന്തകനുമായ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അഭിപ്രായപ്പെട്ടു. അല്‍ബറാഹ കെ എം സി സി ആസ്ഥാനത്ത് ജസ്റ്റിസ് സച്ചാറിനും പ്രമുഖ വ്യവസായി ഡോ പി മുഹമ്മദലി ഗള്‍ഫാറിനും ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരേന്ത്യയിലെ മുസ്‌ലിംഗള്‍ മത പഠനത്തിനുള്ള ബുദ്ധിമുട്ടുകള്‍ അറിയിച്ചപ്പോള്‍ കേരളത്തിലെ മദ്രസകളെ മാതൃകയാക്കാനാണ് താന്‍ നിര്‍ദേശിച്ചതെന്നും തികച്ചും വ്യവസ്ഥാപിതവും ധാര്‍മിക നിലവാരത്തിലൂന്നിയുമാണ് കേരള മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ അധ്യക്ഷനായിരുന്നു. ഡോ പി എ ഇബ്രാഹിം ഹാജി, വി പി അഹ്മദ്കുട്ടി മദനി, ഹനീഫ് ചെര്‍ക്കള,
മുഹമ്മദ് വെട്ടുകാട്, ഒ കെ ഇബ്രാഹിം, മുസ്തഫ തിരൂര്‍, നാസര്‍ കുറ്റിച്ചിറ, അഡ്വ. സാജിദ്
അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.