ഐ എസ് ആര്‍ ഒയുടെ ചൊവ്വാ ദൗത്യം ഒക്‌ടോബര്‍ 28ന്

Posted on: September 22, 2013 4:55 pm | Last updated: September 22, 2013 at 4:55 pm

ISRO-Logoബംഗളൂരു: ഐ എസ് ആര്‍ ഒയുടെ ചൊവ്വ പര്യവേക്ഷണ ദൗത്യം അടുത്ത മാസം 28ന് വിക്ഷേപിക്കും. ഇതിനായി 450 കോടി രൂപയുടെ പദ്ധതിക്ക് ഐ എസ് ആര്‍ ഒ വിദഗ്ധസമിതി യോഗം അംഗീകാരം നല്‍കി.

ചൊവ്വ ഗ്രഹത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ശേഖരിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ചൊവ്വാ ഗ്രഹത്തെ വലം വെക്കുക, ചിത്രങ്ങളെടുക്കുക, ജീവന്റെ സാന്നിദ്ധ്യമുണ്ടോ എന്ന് പരിശോധിക്കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. അടുത്ത വര്‍ഷം സെപ്തംബറോടെ ഉപഗ്രഹം ചൊവ്വയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ എസ് ആര്‍ ഒ വക്താവ് അറിയിച്ചു. ഒക്‌ടോബര്‍ 21 മുതല്‍ നവംബര്‍ 19 വരെയുള്ള തീയതിയാണ് വിക്ഷേപണത്തിനായി പരിഗണി ച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.