നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കില്ല

Posted on: September 22, 2013 11:36 am | Last updated: September 22, 2013 at 7:39 pm

idukki-dam_700_0ചെറുതോണി: മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴാന്‍ തുടങ്ങി. ഇതോടെ അണക്കെട്ട് ഇന്ന് തുറക്കില്ലെന്ന് കെ എസ് ഇ ബി ജനറേഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ കറുപ്പന്‍ കുട്ടി അറിയിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞതോടെ ജനങ്ങളുടെ ആശങ്കയും നീങ്ങിയിട്ടുണ്ട്. 2401.68 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്്.

അണക്കെട്ട് തുറന്നുവിടേണ്ട സാഹചര്യമുണ്ടായാല്‍ നേരിടാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തീരദേശവാസികള്‍ക്കും സഞ്ചാരികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വയനാട് ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഭാഗീകമായി തുറന്നു. തമിഴ്‌നാട്ടിലെ ആളിയാര്‍ അണക്കെട്ടും നിറഞ്ഞുനില്‍ക്കുകയാണ്.

ALSO READ  കോഴിക്കോട് മലവെള്ളപ്പാച്ചിലില്‍ കൗമാരക്കാരനെ കാണാതായി