ടി ജവാദ് ക്യാമ്പസ് കലാപ്രതിഭ

    Posted on: September 21, 2013 11:50 pm | Last updated: September 21, 2013 at 11:50 pm
    SHARE

    Cyambus Kalaprathiba Javad T Kozhikkodu Kanthapurmമണ്ണാര്‍ക്കാട്: രണ്ടിനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് ജില്ലയിലെ ജവാദ് ടി സംസ്ഥാന സാഹിത്യോത്സവിന്റെ കാമ്പസ് വിഭാഗം കലാപ്രതിഭ. മാപ്പിളപ്പാട്ട്, മദ്ഹ്ഗാനം എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയാണ് ജവാദ് ക്യാമ്പസ് വിഭാഗത്തിന്റെ കലാപ്രതിഭാ പട്ടം നേടിയത്.കോഴിക്കോട് ഫറൂഖ് കോളജില്‍ ഇംഗ്ലീഷ് ബിരുദം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. കാന്തപുരം തടായി സ്വദേശി അബ്ദുല്‍ ഖാദറാണ് പിതാവ്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവില്‍ മാപ്പിളപ്പാട്ട്, അറബി ഗാനം, ഗസല്‍ എന്നിവയില്‍ ഒന്നാം സ്ഥാനം നടിയിട്ടുണ്ട്. എസ് എസ് എഫ് കാന്തപുരം കൊളങ്ങരാം പൊയില്‍ യൂനിറ്റ് വൈ. പ്രസിഡന്റാണ് ജവാദ്.