കെ എസ് ആര്‍ ടി സി രണ്ട് ദിവസം കൂടി ഐ ഒ സിയില്‍ നിന്ന് ഡീസല്‍ വാങ്ങും

Posted on: September 21, 2013 2:46 pm | Last updated: September 21, 2013 at 3:00 pm

ksrtcതിരുവനന്തപുരം: കെ എസ് ആര്‍ ടി സിയിലെ ഡീസല്‍ ക്ഷാമം തത്കാലത്തേക്ക് പരിഹരിച്ചു. രണ്ടു ദിവസം കൂടി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ നിന്നു സബ്‌സിഡിയില്ലാതെ ഡീസല്‍ വാങ്ങാനാണ് തീരുമാനം. ഇതനുസരിച്ച് തിരുവനന്തപുരം സിറ്റി, പേരൂര്‍ക്കട ഡിപ്പോകളില്‍ 18,000 ലിറ്റര്‍ വീതവും സെന്‍ട്രല്‍ ഡിപ്പോയില്‍ 12,000 ലിറ്റര്‍ വീതവും ഡീസല്‍ എത്തിച്ചു. സബ്‌സിഡിയില്ലാതെ 73.25 രൂപയ്ക്കാണ് ഡീസല്‍ വാങ്ങുന്നത്.

തിരുവനന്തപുരം ജില്ലയിലെ മിക്ക ഡിപ്പോകളിലും ഇന്നലെ ഉച്ചയോടെ ഡീസല്‍ തീര്‍ന്നിരുന്നു. തുടര്‍ന്ന് പല ഡിപ്പോകളിലും സര്‍വീസുകള്‍ മുടങ്ങി.

ALSO READ  താങ്ങാനാകാതെ ഇന്ധനവില; പൊതുഗതാഗതം തകർച്ചയിലേക്ക്