മണിപ്പാല്‍ കൂട്ട ബലാത്സംഗം: വിചാരണ മാറ്റിവെച്ചു

Posted on: September 21, 2013 12:09 pm | Last updated: September 21, 2013 at 12:10 pm
SHARE

rapeമംഗലാപുരം: മണിപ്പാലില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ വിചാരണ നടപടികള്‍ മാറ്റിവെച്ചു. അടുത്ത മാസം 28 ലേക്കാണ്  ഉഡുപ്പി ജില്ലാ മജിസ്‌ട്രേറ്റ് കോടതി വിചാരണ മാറ്റിവെച്ചത്. അഞ്ച് പ്രതികളാണ് കേസിലുള്ളത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഹരിപ്രസാദ്, യോഗീഷ് എന്നിവരാണ് മുഖ്യപ്രതികള്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതാണ് മറ്റുള്ളവര്‍ക്കെതിരായ കുറ്റം. ജൂണ്‍ 20 നാണ് മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായത്.