ചങ്കുവെട്ടിയില്‍ ടൂറിസം വകുപ്പ് ത്രീ സ്റ്റാര്‍ ഹോട്ടല്‍ തുറക്കുന്നു

Posted on: September 21, 2013 1:37 am | Last updated: September 21, 2013 at 1:37 am

കോട്ടക്കല്‍: ചങ്കുവെട്ടി സര്‍ക്കാര്‍ റസ്റ്റ് ഹൗസ് വളപ്പില്‍ ടൂറിസം വകുപ്പിന്റെ ത്രീ സ്റ്റാര്‍ ഹോട്ടല്‍ വരുന്നു. സാധ്യതാ പഠനത്തിനായി അടുത്താഴിച്ച ടൂറിസം വകുപ്പ് സ്ഥലം പരിശോധിക്കും. പൊതുമരാമത്ത് വകിപ്പിന് കീഴിലാണ് നിലവില്‍ റസ്റ്റ് ഹൗസ്.
ഒന്നര ഹെക്ടര്‍ സ്ഥലം ഇവിടെയുണ്ട്. ഇതിലാണ് ഹോട്ടല്‍ നിര്‍മിക്കുക. ആര്യവൈദ്യശാല, ആയൂര്‍ വേദ കോളജ് തുടങ്ങിയവ പരിഗണിച്ചാണ് ഹോട്ടല്‍. നിലവില്‍ പി ഡബ്ലിയു ഡി ക് കീഴിലെ സ്ഥലം ടൂറിസം വകുപ്പ് ഏറ്റെടുത്തായിരിക്കും ഹോട്ടല്‍ നിര്‍മിക്കുക.
മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പദ്ധയില്‍ പി ഗോപീകൃഷ്ണന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പദ്ധതി. അതെ അവരത്തില്‍ ഇവിടെ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മാണാവശ്യങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ പരിശോധിക്കുന്ന സംസ്ഥാന ലാബ് നിര്‍മിക്കാനും പദ്ധതിയുണ്ട്.
സാങ്കേതിക പ്രശ്‌നങ്ങള്‍ നില നില്‍കുന്നതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയായിരിക്കും തുടര്‍ നടപടി.