ആര്‍ട്ടിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് ജില്ലാ സമ്മേളനം 22ന്

Posted on: September 21, 2013 12:13 am | Last updated: September 21, 2013 at 12:13 am

കണ്ണൂര്‍: സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്) ജില്ലാ സമ്മേളനം നാളെ കണ്ണൂരില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 36 ഓളം കലാരംഗങ്ങളില്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ സംഘടനയായ സവാക്കിന്റെ പ്രതിനിധി സമ്മേളനം രാവിലെ 10 മണിക്ക് കോളജ് ഓഫ് കോമേഴ്‌സില്‍ സവാക് സംസ്ഥാന പ്രസിഡന്റ് ആശ്രമം ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ട് മണിക്ക് കലാ-സാംസ്‌കാരിക ഘോഷയാത്ര നടക്കും. 2.30ന് നടക്കുന്ന പൊതുസമ്മേളനവും കലാകാര കുടുംബസംഗമവും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ ജി വിശാഖന്‍, പി കെ വി കൊളച്ചേരി, രാജേഷ് പാലങ്ങാട്ട് പങ്കെടുത്തു.