എന്‍ട്രന്‍സ് പരീക്ഷാ കോച്ചിംഗ്: ധനസഹായത്തിന് അപേക്ഷ 30 വരെ

Posted on: September 21, 2013 12:09 am | Last updated: September 21, 2013 at 12:09 am

പാലക്കാട്: മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ കോച്ചിംഗിനുളള ധനസഹായത്തിന് പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നിലവില്‍ സയന്‍സ് വിഷയമെടുത്ത് പ്ലസ് വണ്ണിന് പഠിക്കുന്നവരും എസ് എസ് എല്‍ സിക്ക് എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസ് ഗ്രേഡില്‍ കുറയാതെ മാര്‍ക്ക് നേടിയവരും, കുടുംബ വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ കുറവുളളവരുമായിരിക്കണം.
നിശ്ചിത മാതൃകയിലുളള അപേക്ഷ പൂരിപ്പിച്ച് ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് ലിസ്റ്റ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 30നകം സിവില്‍ സ്റ്റേഷനിലുളള ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0491 2505005.