ഒന്‍പത് വര്‍ഷത്തിനു ശേഷം നെല്ലറയില്‍ വീണ്ടും സാഹിത്യോത്സവം

Posted on: September 21, 2013 12:07 am | Last updated: September 21, 2013 at 12:07 am

മണ്ണാര്‍ക്കാട്: ഒന്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും സംസ്ഥാന സാഹിത്യോത്സവ് തിരിച്ചെത്തിയപ്പോള്‍ ആഹ്ലാദത്തോടെയാണ് നെല്ലറ സ്വീകരിച്ചത്. 2004ല്‍ പട്ടാമ്പി കൊപ്പത്ത് നടന്ന സംസ്ഥാന സാഹിത്യോത്സവിന് ശേഷം 2013ല്‍ കല്ലടിഹയര്‍സെക്കന്ററി സ്‌കൂളില്‍ സാഹിത്യോത്സവ് തുടക്കം കുറിച്ചപ്പോള്‍ ജില്ലയില്‍ സുന്നിപ്രവര്‍ത്തകര്‍ ഇതൊരു ചരിത്ര സംഭവമാക്കുന്നതിനുള്ള അവസാനഘട്ട പരിശ്രമത്തിലായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സാഹിത്യോത്സവിന്റെ പ്രചരണത്തിനായിരുന്നു ജില്ലയിലെ സുന്നിപ്രസ്ഥാനം. സുഗമമായി നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തിച്ച് വരുകയാണ്. സാഹിത്യോത്സവ് നഗരിയില്‍ സബ്ബ് കമ്മിറ്റികളുടെ സേവനം ശ്ലാഘനീയമായിരുന്നു. വിവിധ വേദികളില്‍ വളണ്ടീയര്‍മാരുടെ പ്രവര്‍ത്തനവും സാഹിത്യോത്സവിന്റെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കി. രണ്ട് ദിനങ്ങള്‍ പരാമ്പരാഗത ഇസ് ലാമിക കലാ വിരുന്ന് നെല്ലറക്ക് സമ്മാനിപ്പിക്കുമ്പോള്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് നല്ലൊരു ആതിഥേയത്വം നല്‍കാനാണ് ജില്ലയിലെ എസ് എസ് എഫ് പ്രവര്‍ത്തകര്‍.