വിദ്യാരംഗം കലാസാഹിത്യവേദി : ആസ്വാദന മത്സരത്തിനുള്ള പുസ്തകങ്ങള്‍

Posted on: September 21, 2013 12:03 am | Last updated: September 21, 2013 at 12:03 am

കല്‍പറ്റ: വിദ്യാരംഗം കലാസാഹിത്യവേദിയുടെ പുസ്തകാസ്വാദന മത്സരത്തിന് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 20 പുസ്തകങ്ങളും യൂ.പി. വിഭാഗത്തില്‍ 11 പുസ്തകങ്ങളും തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത പുസ്തകങ്ങളില്‍ നിന്ന് ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തിന് ഏതെങ്കിലും 10 പുസ്തകങ്ങളുടെയും യൂ.പി. വിഭാഗത്തിന് ഏതെങ്കിലും 5 പുസ്തകങ്ങളുടെയും ആസ്വാദനക്കുറിപ്പ് തയ്യാറാക്കണം. പുസ്തകങ്ങളുടെ പേര് വിവരം – ഹൈസ്‌കൂള്‍ വിഭാഗം . തീക്കടല്‍ കടഞ്ഞ് തിരുമധുരം (നോവല്‍)- സി.രാധാകൃഷ്ണന്‍, സ്വന്തമായൊരു മുറി (നോവല്‍)-വെര്‍ജീനിയ വുള്‍ഫ് (പുനരാഖ്യാനം- ബി.എം.സുഹ്‌റ), മഴയെരിയും കാലം (കവിത)- വിനോദ് വൈശാഖി, മലയാളത്തിന്റെ പ്രിയ കവിതകള്‍ (കവിത)- വൈലോപ്പിള്ളി ശ്രീധരമേനോന്‍, പത്മനാഭന്റെ കുട്ടികള്‍ (കഥകള്‍)- ടി. പത്മനാഭന്‍, കാരൂര്‍ നീലകണ്ഠപ്പിള്ള ബാലകഥകള്‍ – ഒന്ന് (കഥകള്‍)- കാരൂര്‍, വന്നന്ത്യേ കാണാം (നാടകം)- തുപ്പേട്ടന്‍, ഉത്തര്‍ഖണ്ഡിലൂടെ (യാത്രാവിവരണം)-എം.കെ. രാമചന്ദ്രന്‍, ഒരു തേനീച്ചപ്പെണ്ണിന്റെ കത്ത് (ശാസ്ത്രസാഹിത്യം)- പ്രൊഫ. എസ്. ശിവദാസ്, പ്രപഞ്ചം (പഠനം)- പി. കേശവന്‍ നായര്‍, നാട്ടറിവു പഠനങ്ങള്‍ വാല്യം ഒന്ന് (പഠനം)- ഡോ. എം.വി. വിഷ്ണു നമ്പൂതിരി, ചിത്രകലയിലെ കുലപതികള്‍ (ചിത്രകലാ പഠനം)- രാജന്‍ തുവ്വാര, ആരോഗ്യ ദര്‍ശനം (ആരോഗ്യം)- മഹാത്മാഗാന്ധി (വിവര്‍ത്തനം- കെ.എം. സുധീര്‍), ആത്മരോഷങ്ങളും ആകുലതകളും (ലേഖനങ്ങള്‍)- സാറജോസഫ്, സംസ്‌കാരമുദ്രകള്‍ (വൈജ്ഞാനിക സാഹിത്യം)- ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, ഡോ. പി. പല്പു: ധര്‍മ്മബോധത്തില്‍ ജീവിച്ച കര്‍മ്മയോഗി (ജീവചരിത്രം)- എം.കെ. സാനു, ജീവിതമെന്ന അത്ഭുതം (അനുഭവക്കുറിപ്പ്)- കെ.എസ്. അനിയന്‍, കൊടിയേറ്റം (തിരക്കഥ)-അടൂര്‍ ഗോപാലകൃഷ്ണന്‍, വാക്കുകള്‍ (ആത്മകഥ)-ഴാങ്ങ്‌പോള്‍ സാര്‍ത്ര് (പരിഭാഷ : ആലക്കാട്ട് സലില), ലോകസിനിമയുടെ ചരിത്രം (പഠനം)- ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍.
യൂ.പി.വിഭാഗം : ചാന്ദ്രവിസ്മയം (സയന്‍സ്)- പി.വി.മോഹനന്‍ മണ്ണഴി, നമ്മുടെ മനീഷിമാര്‍ (പഠനം)- ഡി.സി. കുറുപ്പ്, നാം ചങ്ങലപൊട്ടിച്ച കഥ (സ്വാതന്ത്ര്യ സമരചരിത്രം)- കെ. തായാട്ട്, ദയ എന്ന പെണ്‍കുട്ടി (ചെറുകഥ)- എം.ടി. വാസുദേവന്‍ നായര്‍, കഥ കേട്ടുറങ്ങാം (പുരാണകഥകള്‍) – സുമംഗല, ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍, തോരാമഴ (കവിത)- റഫീഖ് അഹമ്മദ്, എന്നിലൂടെ (ആത്മകഥ)- കുഞ്ഞുണ്ണി, ഓര്‍മ്മകളുടെ പഗോഡ (യാത്രാവിവരണം) – യു.എ.ഖാദര്‍, ആത്തോപൊര്‍ത്തോ (നാടകം)- ശിവദാസ് പൊയില്‍ക്കാവ്, കാട്ടുകോഴി (നോവല്‍)- ടി.സി.ജോണ്‍.
ഹൈസ്‌കൂള്‍-യൂ.പി.വിഭാഗം കാവ്യമജ്ഞരിക്ക്് ജി യുടെ കവിതകളായിരിക്കുമെന്നും വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാകണ്‍വീനര്‍ പൃഥ്വിരാജ് മൊടക്കല്ലൂര്‍ അറിയിച്ചു.