Connect with us

National

ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദി മുംബൈ പോലീസിന്റെ കസ്റ്റിഡിയില്‍ നിന്ന് രക്ഷപ്പെട്ടു

Published

|

Last Updated

മുംബൈ: ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദി അഫ്‌സല്‍ ഉസ്മാനി മുംബൈ പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. മോക്ക കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രക്ഷപെട്ടത്. ഇന്നലെയായിരുന്നു ഇയാള്‍ പോലീസിനെ കബളിപ്പിച്ച് കടന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.

2008 ലെ അഹമ്മദാബാദ്, സൂററ്റ് സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്ന തീവ്രവാദിയാണ് ഉസ്മാനി. ഇയാള്‍ക്കെതിരേ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വാഹനമോഷണമാണ് ഇയാളുടെ തൊഴില്‍. മോഷ്ടിക്കുന്ന കാറുകള്‍ സൂററ്റിലും അഹമ്മദാബാദിലുമാണ് കൈമാറ്റം ചെയ്തിരുന്നത്. ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ട കാറുകള്‍ സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായും പോലീസ് സംശയിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നാണ് നേരത്തെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്.