പെരിന്തല്‍മണ്ണ: താഴെക്കോട് ദാറുല്‍ ഫതഹ് ഇസ്‌ലാമിക് സെന്ററില്‍ ആരംഭിക്കുന്ന ലൈബ്രറിയുടെ കെട്ടിട ശിലാസ്ഥാപനം സയ്യിദ് ഹുസൈന്‍ ശിഹാബ് തിരൂര്‍ക്കാട് നിര്‍വഹിച്ചു.
സ്ഥാപനത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്കരണ പ്രദര്‍ശനവും നടന്നു. പൊതുസമ്മേളനം നാലകത്ത് ഹംസ ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് മുസ്‌ലിയാര്‍ വേങ്ങൂര്‍, അബ്ദുര്‍റസാഖ് സഖാഫി, ടി ടി എം അന്‍വരി പ്രസംഗിച്ചു.