തിരുവനന്തപുരം: ബീമാപള്ളി വെടിവെപ്പ് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് കെ രാമകൃഷ്ണന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. പോലീസിന്റെ നടപടിയെ ന്യായീകരിക്കുന്നതാണ് റിപ്പോര്‍ട്ട് എന്നാണ് വിവരാവകാശപ്രകാരം കിട്ടിയ വിവരങ്ങള്‍ പറയുന്നത്. കലാപം തടയാന്‍ വെടിവെപ്പ് സഹായിച്ചു എന്നും എന്നാല്‍ വെടിവെപ്പിന്റെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2009 മെയ് 17നാണ് തിരുവനന്തപുരം ബീമാപള്ളിയില്‍ വെടിവെപ്പ് നടന്നത്. ഇത് അന്വേഷിക്കാനുള്ള കമ്മീഷന്‍ പ്രാബല്യത്തില്‍ വന്നത് 2009 ആഗസ്റ്റ് 7നാണ്. കേസില്‍ 60ല്‍ അധികം സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്.