താമരശ്ശേരി: എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവില്‍ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ആദില്‍ റഹ്മാന് താമരശ്ശേരി ഡിവിഷന്‍ എസ് എസ് എഫ് സ്വീകരണം നല്‍കി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാപ്പിളപ്പാട്ട്, ഹിഫഌ, ഖിറാഅത്ത്, മദ്ഹ് ഗാനം എന്നീ ഇനങ്ങളില്‍നിന്നായി മുപ്പത് പോയിന്റാണ് ആദില്‍ റഹ്മാന് ലഭിച്ചത്.
ഡിവിഷന്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അലവി സഖാഫി കായലം ഉപഹാരം നല്‍കി. ഹനീഫ മാസ്റ്റര്‍ കോരങ്ങാട്, നാസര്‍ മാസ്റ്റര്‍ പൂലോട്, എം എസ് മുഹമ്മദ് സംസാരിച്ചു.