ന്യൂഡല്‍ഹി: കരസേനാ മുന്‍ മേധാവി വി കെ സിംഗിനെതിരെ സൈന്യത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കശ്മീര്‍ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് പ്രധാന ആരോപണം. തന്റെ പിന്‍ഗാമിയായ ബിക്രം സിംഗ് ആ സ്ഥാനത്തേക്ക് വരാതിരിക്കാന്‍ അണിയറ നീക്കങ്ങള്‍ നടത്തി. ഇതിനുവേണ്ടി സന്നദ്ധസംഘടനക്ക പണം നല്‍കുകയും ഇതിനായി ഉപയോഗിച്ചത് സൈന്യത്തിന്റെ ഫണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജമ്മു കശ്മീര്‍ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ കശ്മീര്‍ കൃഷി മന്ത്രി ഗുലാം ഹസന് വി കെ സിംഗ് ഒരു കോടി 19 ലക്ഷം രൂപ നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് സൈനിക ഡയറക്ടര്‍ ജനറല്‍ വിനോദ് ഭാട്യ പ്രതിരോധ മന്ത്രാലയത്തിന് കൈമാറി.