മതേതരത്വം കാത്തുസൂക്ഷിക്കുന്ന കലകള്‍ വേണം: കെ ടി ജലീല്‍

Posted on: September 20, 2013 12:19 am | Last updated: September 20, 2013 at 1:21 am
SHARE

മണ്ണാര്‍ക്കാട്: മതത്തിന്റെ ഉള്ളിലിരുന്ന് കൊണ്ട് രാജ്യത്തിന്റെ മതേതരത്വം കാത്തുസൂക്ഷിച്ച് കൊണ്ടുള്ള കലകളാണ് ആവശ്യമെന്ന് കെ ടി ജലീല്‍ എം എല്‍ എ പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ ഭാഗമായി നടന്ന സാഹിത്യ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക കാലഘട്ടത്തില്‍ പണമുണ്ടായത് കൊണ്ട് മാത്രം ഇത്തരം കലാമേളകള്‍ നടക്കാന്‍ പറ്റില്ലെന്നും അര്‍പ്പണ ബോധവും പ്രതിബദ്ധതയുള്ള ഒരു സംഘടനക്ക് മാത്രമേ കഴിയൂ. മതവും സംസ്‌കാരികവും രണ്ട് വഴിക്ക് സഞ്ചരിക്കേണ്ടതല്ല. നാഗരികത അടിച്ച് ഏല്‍പ്പിക്കുന്നതിന് പകരം പരമ്പരാഗതമായ സംസ്‌കാരം കൈമാറാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ നമുക്ക് നമ്മുടെതായ സംസ്‌കാരം കാത്തുസൂക്ഷിക്കാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം കണ്‍വീനര്‍ എം വി സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിച്ചു.ജില്ലാ സംയുക്ത ഖാസി എന്‍ അലി മുസ് ലിയാര്‍ മുഖ്യാതിഥിയായിരുന്നു. ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ശ്രീകൃഷ്ണപുരം കൃഷ്ണന്‍ കുട്ടി, കെ പി എസ് പയ്യനെടം, പി വി അഹമ്മദ് കബീര്‍ പ്രസംഗിച്ചു. യാക്കൂബ് പൈലിപ്പുറം സ്വാഗതം പറഞ്ഞു.