സംസ്ഥാന പൈക്ക കായികമേള ജില്ലയില്‍ സംഘാടക സമിതി യോഗം ഇന്ന്

Posted on: September 20, 2013 12:52 am | Last updated: September 20, 2013 at 12:52 am

കാസര്‍കോട്: കാസര്‍കോട് ജില്ലാ ആതിഥ്യമരുളുന്ന സംസ്ഥാന പൈക്ക കായികമേളയുടെ സംഘാടക സമിതി രൂപവത്കരണ യോഗം ഇന്ന് വൈകുന്നേരം നാലുമണിക്ക് പിലിക്കോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരും. ഒക്‌ടോബര്‍ 11 മുതല്‍ 14 വരെ കാലിക്കടവ് മൈതാനിയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. അത്‌ലറ്റിക്‌സ്, വോളിബോള്‍, തെയ്‌ക്കോണ്ടോ എന്നീ ഇനങ്ങളില്‍ 14 ജില്ലകളില്‍നിന്നായി 1500 ഓളം കായികതാരങ്ങള്‍ പങ്കെടുക്കും. മുഴുവന്‍ കായിക പ്രേമികളും സംഘാടകരും യോഗത്തില്‍ എത്തിച്ചേരണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.