സംസ്ഥാനത്ത് അതിവേഗ ട്രെയിന്‍

Posted on: September 19, 2013 9:15 pm | Last updated: September 19, 2013 at 9:15 pm

bt-pr-20090928-zefiro_china_rendering_exterior1-hrതിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ ട്രെയിന്‍ സര്‍വീസിന് റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പ് എന്ന നിലയില്‍ എറണാകുളത്തിനും കണ്ണൂരിനും ഇടയിലുള്ള സര്‍വീസിനാണ് കേരളത്തിന്റെ ആവശ്യം. മൂന്നരണിക്കാര്‍കൊണ്ട് എറണാകുളത്തുനിന്ന് കണ്ണൂരില്‍ എത്തുന്നതാണ് സര്‍വീസ്. അനുകൂല സമീപനമാണ് ഇക്കാര്യത്തില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രി ആര്യാടന്‍ മുഹമ്മദ്, മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ എം ഡി രാജേഷ് സക്‌സേന, സതേണ്‍ റെയില്‍വേ ജനറല്‍മാനേജര്‍ രാജേഷ് മിശ്ര എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.