മാനഭംഗക്കേസ്: രാജസ്ഥാന്‍ മന്ത്രി രാജിവെച്ചു

Posted on: September 19, 2013 3:07 pm | Last updated: September 19, 2013 at 3:07 pm

rajasthan-minister-accused-in-rape-case-resignsജയ്പൂര്‍: ജോലി വാഗ്ദാനം ചെയ്തു യുവതിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയായ രാജസ്ഥാന്‍ മന്ത്രി ബാബു ലാല്‍ നാഗര്‍ രാജിവെച്ചു. ഇയാള്‍ക്കെതിരേ കോടതിനിര്‍ദേശപ്രകാരം പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജി. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്നു ബാബു ലാല്‍ നാഗര്‍. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മന്ത്രി രാജിക്കത്ത് ദൂതന്‍ വശം കൊടുത്തയയ്ക്കുകയായിരുന്നു.

മന്ത്രി വസതിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മന്ത്രി പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയത്. തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതിന് വേണ്ടി എതിരാളികള്‍ തയ്യാറാക്കിയ രാഷ്ട്രീയ ഗൂഡാലോചനയാണെന്നാണ് മന്ത്രി പറഞ്ഞത്. സെപ്തംബര്‍ 11 നാണ് സംഭവം നടന്നത്. ക്രൈംബ്രാഞ്ച് സിഐഡിയാണ് കേസ് അന്വേഷിക്കുന്നത്.