പൈക്ക മത്സരങ്ങള്‍ ഇന്ന് തുടങ്ങും

Posted on: September 19, 2013 2:38 am | Last updated: September 19, 2013 at 2:38 am
SHARE

കണ്ണൂര്‍: സ്വാമി വിവേകാനന്ദ ജില്ലാതല പൈക്ക (റൂറല്‍) കായികമത്സരങ്ങള്‍ ഈ മാസം 19, 20, 28, 30, അടുത്തമാസം ഒന്ന് തീയതികളില്‍ നടക്കും.
ഇന്ന് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സ്വിമ്മിംഗ് പൂളില്‍ സ്വിമ്മിംഗും, ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കണ്ണൂരില്‍ വോളിബോളും ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കണ്ണൂരില്‍ ബാസ്‌ക്കറ്റ് ബോളും, പോലീസ് മൈതാനത്തും മുനിസിപ്പല്‍ സ്റ്റേഡിയത്തുമായി ഫുട്‌ബോള്‍ മത്സരങ്ങളും ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കണ്ണൂരില്‍ തൈക്കൊണ്ടോ മത്സരങ്ങളും നടക്കും.
20ന് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കണ്ണൂരില്‍ ജൂഡോവും പാതിരിയാട് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഹോക്കി മത്സരങ്ങളും 28ന് സെന്റ് മൈക്കിള്‍ സ്‌കൂള്‍ കണ്ണൂരില്‍ റസ്‌ലിംഗും, 30ന് കെ എ പി ഗ്രൗണ്ട് മാങ്ങാട്ടുപറമ്പില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങളും ഒന്നിന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ ഖൊ-ഖൊ, കബഡി മത്സരങ്ങളും നടക്കും.