പ്രധാനമന്ത്രി 28ന് യു എന്നില്‍ സംസാരിക്കും

Posted on: September 19, 2013 7:24 am | Last updated: September 18, 2013 at 11:24 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഈ മാസം 28ന് യു എന്നിന്റെ 68 ാമത് പൊതുസഭയെ അഭിസംബോധന ചെയ്യും. ഭീകരവാദവിരുദ്ധ പോരാട്ടം, നിരായൂധീകരണം, യു എന്‍ പരിഷാകരങ്ങള്‍, വികസനം എന്നിവയില്‍ ഊന്നിയാണ് സമ്മേളനം നടക്കുന്നത്.