ജാമിഅ: സഅദിയ്യ: അറബിയ്യ: 44-ാം വാര്‍ഷിക സമ്മേളനം ഫെബ്രവരി 7, 8, 9 തിയതികളില്‍

Posted on: September 18, 2013 8:55 pm | Last updated: September 18, 2013 at 8:55 pm

ദേളി: ദക്ഷിന്ത്യയിലെ പ്രമുഖ വൈജ്ഞാനിക സാംസ്‌കരിക കേന്ദ്രമായ ദേളി ജാമിഅ: സഅദിയ്യ: അറബിയ്യ:യുടെ 44-ാം വാര്‍ഷിക സനദ്്ദാന സമ്മേളനം 2014 ഫെബ്രുവരി 7, 8, 9 തീയ്യതികളില്‍ നടത്താന്‍ വൈസ് പ്രിസി ഖസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജാമിഅ: സഅദിയ്യ: കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.
സമ്മേളന നടത്തിപ്പിനുള്ള വിപുലമായ സ്വാഗത സംഘം രൂപവത്കരണ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 6ന് നടക്കും. വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്്‌ലിയാര്‍ മാണിക്കോത്ത് ചര്‍ച്ച അവതരിപ്പിച്ചു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, കെ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ പട്ടുവം, എന്‍ എം അബ്്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ബി എസ് അബ്്ദുല്ല കുഞ്ഞി ഫൈസി, മുല്ലച്ചേരി അബ്ദുറഹ്മാന്‍ ഹാജി, മുഹമ്മദലീ സഖാഫി തൃക്കരിപ്പൂര്‍, അബ്്ദുല്‍ ലത്ഥീഫ് സഅദി പഴശ്ശി, പള്ളങ്കോട് അബ്്ദുല്‍ ഖാദര്‍ മദനി, ശാഫി ഹാജി കീഴൂര്‍, കൊല്ലമ്പാടി അബ്്ദുല്‍ ഖാദിര്‍ സഅദി, പി കെ അലിക്കുഞ്ഞി ദാരിമി, അബ്ദുല്‍ ഗഫാര്‍ സഅദി, അബ്ദുല്‍ ജലീല്‍ സഖാഫി, ബി കെ അബ്ദുല്ല ഹാജി ബേര്‍ക്ക തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും മാനേജര്‍ അബ്ദുല്‍ കരീം സഅദി ഏണിയാടി നന്ദിയും പറഞ്ഞു.