ലണ്ടനില്‍ നിര്യാതനായ മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Posted on: September 18, 2013 4:40 pm | Last updated: September 18, 2013 at 4:40 pm

death hamza landonമലപ്പുറം: ലണ്ടനില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തും. കഴിഞ്ഞ വ്യാഴായ്ച മരണപ്പെട്ട ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ട് ജീവനക്കാരന്‍ എടപ്പാള്‍ ആലങ്കോട് കക്കിടിപ്പുറം കോട്ടവളപ്പില്‍ ഹംസയുടെ (48)  മൃതദേഹമാണ് ഇന്ന് നാട്ടിലെത്തുക. ആയിശയാണ് ഭാര്യ. ആസിഫ് ഹംസ, ഫാത്തിമ അംന, ഹസീബ് എന്നിവരാണ് മക്കള്‍.

ലണ്ടനിലുള്ള മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി.