Connect with us

Wayanad

ആദിവാസി യുവാവ് സത്യാഗ്രഹം നടത്തി

Published

|

Last Updated

കല്‍പറ്റ: തിരുവോണ നാളില്‍ ആദിവാസി യുവാവ് കലക്ടറേറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്തി.പി വി ടി ജി സെക്ട്രല്‍ ഓഫീസിലെ വാഹനത്തിലെ ഡ്രൈവര്‍ തസ്തികയില്‍ നിന്നും പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു സത്യാഗ്രഹം. മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ കെ രാജേന്ദ്രന്‍ വകുപ്പു മന്ത്രിയും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വൈകിട്ട് മൂന്നു മണിയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. ജോലിയില്‍ തിരിച്ചെടുക്കാമെന്നും അഴിമതി നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന ഉറപ്പി•േലാണ് സമരം അവസാനിപ്പിച്ചത്.
ഇതിനിടെ അന്യായമായി ജോലിയില്‍ നിന്നും പിരിച്ചുവിട്ട പി വി ടി ജി സെക്ട്രല്‍ ഓഫീസറുടെ നടപടിയില്‍ പ്രതിഷേധിച്ചും പി വി ടി ജി ഭവന പദ്ധതിയിലെ കോടികളുടെ അഴിമതിയും ക്രമക്കേടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം അയ്യപ്പന്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ സമരത്തിന് ധാര്‍മികപിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുംസമര പന്തലില്‍ എത്തി. നിയോജക മണ്ഡലം പ്രസിഡന്റ് അനീഷ് ദേവസ്യ, വൈസ് പ്രസിഡന്റ് കെ കെ രാജേന്ദ്രന്‍,സാലി റാട്ടക്കൊല്ലി, കെ പി ഹൈദരലി, എ പി ഇ ഷംസുദ്ദീന്‍, എം കെ ശിവന്‍, സുബൈര്‍ ഓണിവയല്‍, എന്‍ എ ബാബു, ശാഫി പുല്‍പ്പാറ, എം ഷാഹുല്‍ ഹമീദ്, എ ഷഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി. ആദിവാസി കോണ്‍ഗ്രസും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമര പന്തലിലെത്തി. എന്‍ എ ബാബു, പി ആര്‍ ബാലന്‍, എം കെ ശിവന്‍, സുരേഷ് റാട്ടക്കൊല്ലി എന്നിവര്‍ നേതൃത്വം നല്‍കി.