Connect with us

Kerala

സമസ്ത: 41 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

Published

|

Last Updated

കോഴിക്കോട്: കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച നാല്‍പ്പത്തി ഒന്ന് മദ്‌റസകള്‍ക്ക് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരം നല്‍കി. സമസ്ത സെന്ററില്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടേറിയേറ്റ് യോഗമാണ് മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കിയത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. മദ്‌റസത്തുല്‍ ബദ്ര്‍ പുത്തന്‍ചന്ത ചവറ കൊല്ലം, മദ്‌റസതുന്നജാത്ത് കാക്കഞ്ചാല്‍ കണ്ണൂര്‍, ഐനുല്‍ ഹുദാ മദ്‌റസ, ഏരൂല്‍ ചമ്പാട് കണ്ണൂര്‍, ദാറുല്‍ ഈമാന്‍ മദ്‌റസ പൊറ്റമ്മല്‍ ചെറുവാടി കോഴിക്കോട്, ബിലാല്‍ അസ്സുന്നിയ്യ മദ്‌റസ കരിങ്കല്ലത്താണി മലപ്പുറം, രിഫാഇയ്യ സുന്നി മദ്‌റസ ഊജംപാടി കാസര്‍കോട്, താജുല്‍ ഉലൂം സുന്നീ മദ്‌റസ ദേലമ്പാടി കാസര്‍കോട്, ഹയാതുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസ തേക്കിന്‍ ചുവട് പത്തനാപുരം മലപ്പുറം, മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ പറവട്ടിപ്പടി പാലക്കാട്, അല്‍ മദ്‌റസത്തുല്‍ ബക്കരിയ്യ ഇടപ്പള്ളി തൃശൂര്‍, അല്‍ മദ്‌റസത്തുസ്സ്വലാഹ് ഇടപ്പള്ളി തൃശൂര്‍, ബദരിയ്യ മദ്‌റസ ഏലിപ്പാറ പാലക്കാട്, ബദറുല്‍ ഹുദാ മദ്‌റസ കൊഴിഞ്ഞാമ്പാറ പാലക്കാട്, സിറാജുല്‍ ഹുദാ സുന്നി മദ്‌റസ പത്തിരിയാല്‍ മലപ്പുറം, സി.എം. വലിയ്യുല്ലാഹി സ്മാരക സുന്നി മദ്‌റസ കാരക്കുന്ന് മലപ്പുറം, റഹ്മത്തുല്‍ ഇസ്‌ലാം മദ്‌റസ കോലോത്ത് പറമ്പ് പാലക്കാട്, മദ്‌റസത്തുര്‍റഹ്മാനിയ്യ ക്ലാപ്പന കൊല്ലം, നൂറുല്‍ ഹുദാ മദ്‌റസ മുഹ്‌യിദ്ദീന്‍ നഗര്‍ ആരിക്കാടി കാസര്‍കോട് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ കണിയംക്കാട്ട് പറമ്പ് പാലക്കാട്, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ ആനക്കാപറമ്പ് പാലക്കാട്, ഇശാഅത്തുസ്സുന്ന സുന്നി മദ്‌റസ മലമ്പള്ള വാഴാംമ്പുറം പാലക്കാട്, ബദറുല്‍ ഹുദ സുന്നി മദ്‌റസ മുണ്ടംപ്പറമ്പ് ബദ്‌രിയ്യ നഗര്‍ മലപ്പുറം, ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ ഇടിച്ചക്കപ്ലാമൂട് തിരുവനന്തപുരം, മര്‍ക്കസുദ്ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യ ബ്രാഞ്ച് ഒട്ടുംപുറം താനൂര്‍ മലപ്പുറം, ബദരിയ്യ സുന്നി മദ്‌റസ അപ്പാട്ടുചാലില്‍ കോഴിക്കോട്, അല്‍ ഇര്‍ശാദ് മദ്‌റസ വെള്ളയൂര്‍ മലപ്പുറം, അല്‍ ഹിദായ മദ്‌റസ മലമേല്‍ ഭാഗം ആലപ്പുഴ, സെയ്യിദ് ജിഫ്‌രീസ് മദ്‌റസ ചേലപ്പുറത്ത് ജംഗ്ഷന്‍ ആലപ്പുഴ, ദാറുല്‍ ഹുദ മദ്‌റസ തോട്ട്മുഖപ്പ് ആലപ്പുഴ, മദ്‌റസത്തുല്‍ ഫുര്‍ഖാന്‍ നരിക്കോട് പാറമ്മല്‍ തളിപ്പറമ്പ് കണ്ണൂര്‍, അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ ചാമപ്പറമ്പ് മലപ്പുറം എന്നിവയാണ് കേരളത്തില്‍ പുതാതായി അംഗീകാരം ലഭിച്ച മദ്‌റസകള്‍.
നൂറുല്‍ ഇസ്‌ലാം നിസ്‌വാന്‍ മദ്‌റസ കണ്ടാല്‍ ഊട്ടി തമിഴ്‌നാട്, ആഇശ സിദ്ധീഖ നിസ്‌വാന്‍ മദ്‌റസ മേരീസ് ഹില്‍ ഊട്ടി, ജബലെ റഹ്മത്ത് മസ്ജിദ് ആന്റ് മദ്‌റസ വേല്‍വേവ് ഊട്ടി നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസ ഇല്‍ക്ഹില്‍ ഊട്ടി , നൂറുല്‍ ഇസ്‌ലാം മദ്‌റസ ചെവിടിപേട്ട നീലഗിരി എന്നീ മദ്‌റസകളും, കര്‍ണ്ണാടകയിലെ നൂറുല്‍ ഇസ്‌ലാം മദ്‌റസ അരലുഗുപ്പെ ചിക്ക്മാംഗളൂര്‍ , മദീനത്തുല്‍ ഉലൂം മദ്‌റസ സഞ്ജയ് നഗര്‍ ബാംഗ്ലൂര്‍ , ദാറുല്‍ മആരിഫ് സുന്നി മദ്‌റസ വൈറ്റ് ഫീല്‍ഡ് ബാംഗ്ലൂര്‍ , അല്‍ മദ്‌റസത്തുല്‍ ഖാലിദിയ്യ ബിസ്മില്ല നഗര്‍ ബാംഗ്ലൂര്‍ ദഅ്‌വത്തുല്‍ ഇസ്‌ലാം മദ്‌റസ വിവേക് നഗര്‍ ബാംഗ്ലൂര്‍ എന്നീ മദ്‌റസകളുമാണ് കേരളത്തിന് പുറത്ത് അംഗീകാരം നല്‍കിയത്.
കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ,അബൂഹനീഫല്‍ ഫൈസി തെന്നല വി.പി.എം. ഫൈസി വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പി കെ അബൂബക്കര്‍ മൗലവി തളിപ്പറമ്പ്, വി.എം. കോയമാസ്റ്റര്‍ കിണാശ്ശേരി, കെ എം എ റഹീം, എന്‍ അലി അബ്ദുല്ല, ഡോ. അബ്ദുല്‍ അസീസ് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.

Latest