ഇന്ത്യയുമായി സമഗ്ര ചര്‍ക്ക് തയ്യാറെന്ന് നവാസ് ശരീഫ്

Posted on: September 17, 2013 8:06 pm | Last updated: September 17, 2013 at 8:06 pm
SHARE

NAVS SHERIFഇസ്‌ലാമാബാദ്: ഇന്ത്യയുമായി സമഗ്രമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് പാകിസ്താന്‍ പ്രസിഡന്റ് നവാസ് ശരീഫ്. നിയന്ത്രണരേഖയിലെ പ്രശ്‌നത്തെ ഇരുരാജ്യങ്ങളും വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഏത് പ്രശ്‌നത്തിലും അതീവ കരുതലോടെ മാത്രമേ പാകിസ്താന്‍ പ്രതികരിക്കുകയുള്ളൂ എന്നും നവാസ് ശരീഫ് തന്റെ തുര്‍ക്കി സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ത്യയുമായി സമാധാന ചര്‍ച്ചക്ക് താന്‍ എന്നും മുന്‍കൈ എടുത്തിട്ടുണ്ട്. 1999ല്‍ അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ പാകിസ്താന്‍ സന്ദര്‍ശനം അതിന്റെ തുടക്കമായിരുന്നു എന്നും നവാസ് ശരീഫ് പറഞ്ഞു. 1999ല്‍ പാകിസ്താനിലെ പ്രധാനമന്ത്രി സവാസ് ശരീഫ് ആയിരുന്നു.